Skip to main content

ഇന്നവേഷൻ ചലഞ്ച് - 2023 ൽ പങ്കെടുക്കാൻ അവസരം

കെ-ഡിസ്‌കിന്റെ  (കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ)  നേതൃത്വത്തിൽ തദേശസ്വയംഭരണ സ്ഥാപനതലത്തിലുള്ള രണ്ടാം തലമുറ വികസന പ്രതിസന്ധികൾ മുറിച്ചുകടക്കുന്ന നൂതനാശയങ്ങളുടെ ശേഖരം സൃഷ്ടിക്കുന്നതിന്  സംഘടിപ്പിക്കുന്ന ഇന്നവേഷൻ ചലഞ്ച്-2023 ൽ പങ്കെടുക്കാൻ അവസരം.

KVASU, KTU, KAU, KUFOSമുതലായ സർവ്വകലാശാല വിദ്യാർഥികൾഗവേഷണ സ്ഥാപനങ്ങൾസ്റ്റാർട്ടപ്പുകൾവിവിധ മേഖലയിലെ പൂർവ്വ വിദ്യാർഥികൾ രൂപപ്പെടുത്തുന്ന പ്രാദേശിക പ്രശ്‌ന പരിഹാരത്തിനുള്ള ആശയങ്ങൾ (പ്രോഡക്റ്റ്/പ്രോസസ്/സിസ്റ്റം) സമർപ്പിക്കാം. മൂന്ന് വിഭാഗങ്ങളിലായി ഏറ്റവും മികച്ച മൂന്ന് പ്രോഡക്റ്റ്/പ്രോസസ്/സിസ്റ്റം ആശയങ്ങൾക്ക് സമ്മാനം നേടുവാനും ഷോർട്ട് ലിസ്റ്റ് ചെയ്യുന്ന മികച്ചവ പ്രദർശിപ്പിക്കുവാനുള്ള അവസരവും  ലഭിക്കുന്നതാണ്.

മൂന്ന് വിഭാഗമായാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. ഒന്നാം വിഭാഗത്തിൽ അക്കാദമിക് സ്ഥാപനങ്ങൾ (പോളിടെക്നിക് കോളേജുകൾ/ പ്രൊഫഷണൽ കോളേജുകളിൽ നിന്നുള്ള യുജി വിദ്യാർഥികൾഎല്ലാവിഭാഗം കോളേജുകളിൽ നിന്നുള്ള പിജി വിദ്യാർത്ഥികൾ)വിഭാഗം രണ്ടിൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്  റിസർച്ച് ഓർഗനൈസേഷൻസ്  നിന്നുള്ള പി.എച്ച്.ഡി സ്‌കോളർസ്മൂന്നാം വിഭാഗത്തിൽ സ്റ്റാർട്ടപ്പുകൾഎന്ന രീതിയിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടാതെ കഴിഞ്ഞ മൂന്ന് വർഷത്തിനകം ബി ടെക് / മാസ്റ്റേഴ്‌സ് / പിഎച്ച്ഡി പൂർത്തിയാക്കിയ വ്യക്തികൾക്കും അതാത് വിഭാഗത്തിൽ അപേക്ഷിക്കാം.

കൃഷിയും സസ്യ ശാസ്ത്രവുംആനിമൽ ഹസ്ബൻഡറി ആൻഡ് പൗൾട്രി സയൻസസ്,  ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസസ്ഡയറിഫുഡ് ടെക്‌നോളജീസ്,  പുനരുപയോഗംഊർജ്ജ സംരക്ഷണംഇ-മൊബിലിറ്റികാർബൺ വേർതിരിക്കൽഖരദ്രാവകഅപകടകരമായ മാലിന്യ നിർമാർജനം എന്നീ വിഷയ മേഖലകളെ ആസ്പദമാക്കിയുള്ള പ്രോഡക്റ്റ്/പ്രോസസ്/സിസ്റ്റം എന്നീ രീതിയിലുള്ള ആശയങ്ങൾ ഉൾക്കൊള്ളുന്ന പ്രോജക്ടുകൾ ആണ്  സമർപ്പിക്കപ്പെടേണ്ടത്.

kdisc.kerala.gov.in/oloi/challenge എന്ന ഓൺലൈൻ ലിങ്ക് വഴി ആശയങ്ങൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 25കൂടുതൽ വിവരങ്ങൾക്ക്: 91 8547510783, 9645106643.

പി.എൻ.എക്സ്. 661/2023

date