Skip to main content

സംസ്ഥാതല തദ്ദേശദിനാഘോഷത്തില്‍ തിളങ്ങി ഹരിതകര്‍മ്മസേനാംഗങ്ങള്‍

തൃത്താല ചാലശ്ശേരിയില്‍ ഫെബ്രുവരി 19 വരെ നടക്കുന്ന സംസ്ഥാന തദ്ദേശദിനാഘോഷത്തില്‍ തിളങ്ങി ഹരിത കര്‍മ്മസേനാംഗങ്ങള്‍. ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും ഗ്രീന്‍പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്ന മേളയില്‍ 250 ഹരിത കര്‍മ്മസേനാംഗങ്ങളാണ് പങ്കെടുക്കുന്നത്. പ്രദര്‍ശന സ്റ്റാളുകളിലും ഭക്ഷണശാല പരിസരങ്ങളിലും സേനാംഗങ്ങളുടെ പ്രവര്‍ത്തനം സജീവമാണ്. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനും കൃത്യ സ്ഥലങ്ങളില്‍ നിക്ഷേപിക്കുന്നതിനുമുള്ള സന്ദേശങ്ങള്‍ സ്റ്റാളുകളിലും സന്ദര്‍ശകര്‍ക്കും ഹരിത കര്‍മ്മസേന മുഖേന നല്‍കുന്നുണ്ട്.  മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ചാക്കുകള്‍ക്ക് പകരം ഓലകൊണ്ട് നിര്‍മിച്ച വലിയ കൊട്ടകളാണ് ഹരിത കര്‍മ്മസേന അംഗങ്ങള്‍ ഉപയോഗിക്കുന്നത്. മാലിന്യങ്ങള്‍ കൃത്യമായി സംസ്‌കരണ സ്ഥലങ്ങളില്‍ എത്തിക്കുന്നതും ഇവര്‍ തന്നെയാണ്. ഓരോ ദിവസവും രണ്ട് ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത്. ഇന്നും (ഫെബ്രുവരി 18) നാളെയും (ഫെബ്രുവരി 19) തിയതികളില്‍ സന്ദര്‍ശകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവരുടെ തിരക്ക് കണക്കിലെടുത്ത് ഹരിതകര്‍മ്മ സേന അംഗങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ വിപുലപ്പെടുത്തി ഗ്രീന്‍ പ്രോട്ടോകോള്‍ പാലനം ഉറപ്പാക്കാന്‍ ശുചിത്വ മിഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

date