Skip to main content

ആർമി റിക്രൂട്ട്‌മെന്റ് പൊതുപ്രവേശന പരീക്ഷ  26ന് പാങ്ങോട് മിലിട്ടറി സ്റ്റേഷനിൽ

കരസേനയിലേക്ക്  സോൾജിയർ ടെക്‌നിക്കൽ നഴ്‌സിംഗ് അസിസ്റ്റന്റ്നഴ്‌സിംഗ് അസിസ്റ്റന്റ് വെറ്റിനറിജൂനിയർ കമ്മീഷൻഡ് ഓഫീസർ (മത അദ്ധ്യാപകൻ) എന്നീ തസ്തികകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷ (CEE) 2023 ഫെബ്രുവരി 26ന് തിരുവനന്തപുരം പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിൽ നടക്കും.

തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് 2022 ഫെബ്രുവരി 26 മുതൽ 29 വരെ കൊല്ലം ലാൽ ബഹദൂർ  ശാസ്ത്രി  സ്റ്റേഡിയത്തിൽ  നടത്തിയ റിക്രൂട്ട്‌മെന്റ് റാലിയിൽ പങ്കെടുത്ത  കേരള  കർണാടക,  കേന്ദ്ര ഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്മാഹി എന്നിവിടങ്ങളിൽ  നിന്നും തിരഞ്ഞെടുത്ത 987 ഉദ്യോഗാർത്ഥികൾക്കായാണ് പൊതുപ്രവേശന പരീക്ഷ നടത്തുന്നത്.

ഉദ്യോഗാർഥികൾ ഒർജിനൽ അഡ്മിറ്റ് കാർഡ്ബ്ലാക്ക് ബോൾ പേന,ക്ലിപ്പ് ബോർഡ് തുടങ്ങിയ എഴുത്തു സാമഗ്രികൾ സഹിതം 2023 ഫെബ്രുവരി 26ന് രാവിലെ നാലു മണിക്ക് പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിൽ റിപ്പോർട്ട് ചെയ്യണം.

പി.എൻ.എക്സ്. 958/2023

date