Skip to main content

സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ആൻഡ് ഡി.റ്റി.പി ഓപ്പറേഷൻ കോഴ്‌സ്

  സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിങ്ങും (സി-ആപ്റ്റ്) സംയുക്തമായി നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ കംപ്യൂട്ടർ ആൻഡ് ഡി.റ്റി.പി ഓപ്പറേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ S.S.L.C അഥവാ തത്തുല്യ യോഗ്യത പാസ്സായിരിക്കണം. പട്ടികജാതി/ പട്ടിക വർഗ/ മറ്റർഹ വിഭാഗക്കാർക്ക് ഫീസ് സൗജന്യമായിരിക്കും. പഠനകാലയളവിൽ സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും. കോഴ്‌സ് സർട്ടിഫിക്കറ്റ് കേരളാ പി.എസ്.സി മുഖേന വിവിധ തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യതയായി സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

          തിരുവനന്തപുരം (0471-2474720), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591) കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോം 100 രൂപയ്ക്ക് അതാത് സെന്ററിൽ നിന്നും നേരിട്ട് ലഭിക്കും. വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത അപേക്ഷ മാനേജിംഗ് ഡയറക്ടർസി-ആപ്റ്റിന്റെ പേരിൽ തിരുവനന്തപുരത്ത് മാറാവുന്ന 100 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് സഹിതവും അപേക്ഷിക്കാം. ഫോൺ: 0471-2474720, 0471-2467728. വെബ്‌സൈറ്റ്: www.captkerala.com. പൂരിപ്പിച്ച അപേക്ഷ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം ലഭിക്കേണ്ട അവസാന തീയതി മാർച്ച് 10.

പി.എൻ.എക്സ്. 967/2023

date