Skip to main content

ജി-20 ലോഗോയും തീമും സർക്കാർ പരിപാടികളിൽ വ്യാപകമായി ഉപയോഗിക്കണമെന്ന് ഉത്തരവ്

          ഇന്ത്യ ജി-20 അധ്യക്ഷ പദവി വഹിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരം സംസ്ഥാന സർക്കാർസ്വയംഭരണ സ്ഥാപനങ്ങൾപൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ നടത്തുന്ന എല്ലാ പരിപാടികളിലും റിപ്പോർട്ടുകളിലും ജി-20യുടെ ലോഗോയും തീമും ഉൾപ്പെടുത്തണമെന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.ആർ ജ്യോതിലാൽ ഉത്തരവിട്ടു.

          സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും പ്രസിദ്ധീകരിക്കുന്ന വാർഷിക റിപ്പോർട്ടുകൾപഠന റിപ്പോർട്ടുകൾമാസികകൾസർക്കാർ വെബ്‌സൈറ്റുകൾഫയൽ കവറുകൾഡയറികൾകലണ്ടറുകൾവിസിറ്റിംഗ് കാർഡ്സംഘടിപ്പിക്കുന്ന പരിപാടികൾസോഷ്യൽ മീഡിയ ഹാൻഡിലുകൾഡിജിറ്റൽ മീഡിയഔട്ട്‌ഡോർ പബ്ലിസിറ്റിഹോഡിംഗ്‌സ്ഡിജിറ്റൽ സ്‌ക്രീൻ,പബ്ലിസിറ്റി പ്രമോഷണൽ കാര്യങ്ങൾസർക്കാർ ഉടമസ്ഥതയിലുള്ള പെട്രോൾ പമ്പുകൾ എന്നിവിടങ്ങളിലെല്ലാം ലോഗോയും ടീമും ആലേഖനം ചെയ്യണമെന്നാണ് ഉത്തരവ്.

പി.എൻ.എക്സ്. 970/2023

date