Skip to main content

ഒ.വി വിജയന്‍ സ്മാരകം സാഹിത്യ പുരസ്‌കാരങ്ങള്‍ 26 ന് മന്ത്രി സജി ചെറിയാന്‍  വിതരണം ചെയ്യും

ഒ.വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരങ്ങള്‍ ഫെബ്രുവരി 26 ന് രാവിലെ 10 ന് തസ്രാക്ക് ഒ.വി വിജയന്‍ സ്മാരകത്തില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വിതരണം ചെയ്യും. എ. പ്രഭാകരന്‍ എം.എല്‍.എ അധ്യക്ഷനാവുന്ന പരിപാടിയില്‍ വൈശാഖന്‍ മുഖ്യപ്രഭാഷണം നടത്തും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, നോവലിസ്റ്റ് മുണ്ടൂര്‍ സേതുമാധവന്‍, ഒ.വി വിജയന്‍ സ്മാരക സമിതി ചെയര്‍മാന്‍ ടി.കെ നാരായണദാസ്, ഒ.വി വിജയന്‍ സ്മാരക സമിതി വൈസ് ചെയര്‍മാന്‍ ആഷാ മേനോന്‍, കൊടുമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ധനരാജ്, പഞ്ചായത്തംഗം അനിത,ഒ.വി വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍ അജയന്‍, പ്രൊഫ.പി.എ. വാസുദേവന്‍, എം.ശിവകുമാര്‍ എന്നിവര്‍ പങ്കെടുക്കും.

date