Skip to main content

ബിസിനസ് എസ്റ്റാബ്ലിഷ് പ്രോഗ്രാമില്‍ പരിശീലനം

വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ്  ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാമില്‍ പരിശീലനം നല്‍കുന്നു. മാര്‍ച്ച് 6 മുതല്‍ 14 വരെ കളമശ്ശേരി കെ.ഐ.ഇ.ഡി ക്യാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം. 4130 രൂപയാണ് പരിശീലന ഫീസ്. താത്പര്യമുള്ളവര്‍ www.kied. info ല്‍ ഫെബ്രുവരി 25 നകം ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍ - 0484-2532890, 2550322, 9605542061

date