Skip to main content

പാത്തന്‍പാറ സ്റ്റോണ്‍ ക്രഷറിന്റെ പ്രവര്‍ത്തനം നിരോധിച്ചു

തളിപ്പറമ്പ് താലൂക്കിലെ വെള്ളാട് വില്ലേജിലുള്ള പാത്തന്‍പാറ നരയന്‍കല്ല് ഭാഗത്ത് പാത്തൻപാറ  സ്റ്റോണ്‍ക്രഷറിന്റെ സമീപത്ത് ഭൂമി വിണ്ടു കീറുകയും ഇടിയുകയും ചെയ്ത സാഹചര്യത്തില്‍ പാത്തന്‍പാറ സ്റ്റോണ്‍ക്രഷറിന്റെയും കരിങ്കല്‍ ക്വാറിയുടെയും പ്രവര്‍ത്തനം നിരോധിച്ച് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു. ദുരന്ത നിവാരണ നിയമമനുസരിച്ചാണ് നടപടി. കരിങ്കല്‍ ക്വാറിക്ക് മുകളില്‍ 150 മീറ്ററിലേറെയാണ് ഭൂമി വിണ്ടുകീറിയത്. ചിലയിടങ്ങളില്‍ അഞ്ച് മീറ്ററിലേറെ താഴ്ചയിലേക്ക് ഭൂമി ഇടിഞ്ഞു. ഈ സാഹചര്യത്തിലാണ് നടപടി.

date