Skip to main content
പൂവാട്ട്പറമ്പ് സ്വതന്ത്ര കളരി, കടത്തനാട് കെ.പി.സി.ജി.എം.കളരി എന്നിവയുടെ കളരിപ്പയറ്റ് അഭ്യാസമുറകൾ  അങ്കത്തട്ടിൽ തീ ചിതറുന്ന പോരാട്ടം കാഴ്ചവെച്ചു.

പൊന്ന്യത്ത് ഗ്രാമീണ ടൂറിസത്തിൻ്റെ അനന്ത സാധ്യതകൾ: മന്ത്രി ജി ആർ അനിൽ

കേരള ഫോക്‌ലോർ അക്കാദമി  കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും പാട്യം ഗോപാലൻ സ്മാരക വായനശാലയുടെയും സഹകരണത്തോടെ നടത്തുന്ന "പൊന്ന്യത്തങ്കം 2023 "  മൂന്നാം  ദിവസം ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  അഡ്വ. ജി ആർ അനിൽ ഉദ്ഘാടനം  ചെയ്തു.
ഗ്രാമീണ ടൂറിസത്തിൻ്റെ അനന്ത സാധ്യതകൾ നിലനിൽക്കുന്ന പ്രദേശമാണ് പൊന്ന്യമെന്ന് മന്ത്രി പറഞ്ഞു. മനുഷ്യരെ ഒന്നിപ്പിക്കാൻ കലകൾക്ക് സാധിക്കുമെന്ന് അനുഭവങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
 പി.ഹരീന്ദ്രൻ അധ്യക്ഷത വഹിച്ചു. നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ വിശിഷ്ടാതിഥിയായി.  അഡ്വ. പ്രദീപ് പാണ്ടനാട്, സനില പി.രാജ്, ജസിത, കെ.വി.പവിത്രൻ, കെ.നൂറുദ്ദീൻ, ജയകുമാർ എന്നിവർ സംസാരിച്ചു. ഫോക്‌ലോർ അക്കാദമി സെക്രട്ടറി എ.വി.അജയകുമാർ സ്വാഗതവും സുഗീഷ് പുല്യോടി  നന്ദിയും പറഞ്ഞു.
തുടർന്ന് തിരുവാതിര കോൽക്കളി അരങ്ങേറി. പൂവാട്ട്പറമ്പ് സ്വതന്ത്ര കളരി, കടത്തനാട് കെ.പി.സി.ജി.എം.കളരി എന്നിവയുടെ കളരിപ്പയറ്റ് അഭ്യാസമുറകൾ  അങ്കത്തട്ടിൽ തീ ചിതറുന്ന പോരാട്ടം കാഴ്ചവെച്ചു. തുടർന്ന് സി.ജെ.കുട്ടപ്പൻ്റെ നാടൻ പാട്ടുകളുടെ അവതരണവുമുണ്ടായി.

date