Skip to main content

പ്രൊപ്പോസൽ ക്ഷണിച്ചു

സംസ്ഥാനത്ത് ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയരാകുന്നതും വിഷമഘട്ടത്തിൽ അകപ്പെടുന്നതുമായ ട്രാൻസ്‌മെൻ വ്യക്തികൾക്ക് തിരുവനന്തപുരം ജില്ലയിൽ ഹ്രസ്വകാല താമസത്തിനായി കെയർ ഹോം/ ഷോർട്ട് സ്‌റ്റേ ഹോമുകൾ ആരംഭിക്കുന്നതിന് പ്രൊപ്പോസൽ ക്ഷണിച്ചു. പുനരധിവാസ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ളതും സമൂഹത്തിൽ വിശ്വാസ്യത തെളിയിച്ചിട്ടുള്ളതുമായ അംഗീകൃത എൻ.ജി.ഒ.കൾ ആണ് പ്രൊപ്പോസലുകൾ നൽകേണ്ടത്. നിലവിൽ ഒരേ സമയം 30 പേർക്ക് താമസസൗകര്യം ലഭ്യമാക്കാൻ കഴിയുന്ന കെട്ടിടവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഉണ്ടായിരിക്കണം. വിശദമായ ധനകാര്യ വിശകലനം സഹിതമുള്ള പ്രൊപ്പോസലുകൾ ബന്ധപ്പെട്ട രേഖകൾ സഹിതം മാർച്ച് 9 വൈകിട്ട് 4ന് മുൻപ് ഡയറക്ടർസാമൂഹ്യനീതിവകുപ്പ്സാമൂഹ്യനീതിവകുപ്പ് ഡയറക്ടറേറ്റ്5-ാം നിലവികാസ്ഭവൻതിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ: 0471-2306040, www.swdkerala.gov.in.

പി.എൻ.എക്സ്. 973/2023

date