Skip to main content

ഗസ്റ്റ് ഇന്‍സ്ട്രക്ടർ താല്‍ക്കാലിക ഒഴിവ്

 

കളമശ്ശേരി ഗവ. ഐ.ടി.ഐ ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ:എ.വി.ടി.എസ്.കളമശ്ശേരി) എന്ന സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ മെയിന്‍റനന്‍സ് സെക്ഷനിലേക്ക് പരിശീലനം നല്‍കുന്നതിനായി ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. എൻ സി വി ടി സര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ളോമ / ഡിഗ്രിയും 2 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമാണ് ഇലക്ട്രിക്കല്‍ മെയിന്‍റനന്‍സ് ഇന്‍സ്ട്രക്ടറുടെ യോഗ്യത.. മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി 24000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാർച്ച്  1 ന് രാവിലെ 10.30 ന്  എ.വി.ടി.എസ്. പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. ഫോണ്‍:  8089789828, 0484-2557275.

date