Skip to main content

ലേലം ചെയ്യും

റൂം ഫോര്‍ റിവര്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ചാലിയാര്‍ പുഴയില്‍ നിന്നും നീക്കം ചെയ്ത ചെളിയും മറ്റ് അവശിഷ്ടങ്ങളും ലേലം കൊണ്ട് എടുത്ത് മാറ്റുന്നതിന് എന്‍.ഐ.സി യുടെ ഇ-ഓക്ഷന്‍ പ്ലാറ്റ് ഫോമില്‍ ലേലത്തില്‍ വെച്ചിട്ടുണ്ട്.  ഡിജിറ്റില്‍ സിഗ്‌നേച്ചര്‍ കൈവശമുള്ള പാന്‍കാര്‍ഡ് ഉള്ളവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം.  വിശദ വിവരങ്ങള്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഇറിഗേഷന്‍ ഡിവിഷന്‍ മലപ്പുറം കാര്യാലയത്തിലും, https://eauction.gov.in എന്ന വെബ് സൈറ്റിലും ലഭിക്കും.  ഓക്ഷന്‍ ഐഡി: 2023_GOK_16, ലോട്ടുകളുടെ എണ്ണം- 12, മാര്‍ച്ച് 3 വൈകിട്ട് അഞ്ചു വരെ പ്രമാണങ്ങള്‍ സമര്‍പ്പിക്കാം. മാര്‍ച്ച് 5 രാവിലെ 10 മുതല്‍ 6 ന് ഉച്ചയ്ക്ക് 2 വരെയാണ് ലേലം.

date