Skip to main content

ഇസ്രയേൽ - പലസ്തീൻ ചെറുത്തു നിൽപ്പിനിടയിലെ സൗഹൃദവും പ്രണയവും പറഞ്ഞ് ആലം

കോട്ടയം: കെയ്‌റോ ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രമുൾപ്പെടെ മൂന്ന് പുരസ്‌കാരങ്ങൾ നേടിയ ഫിറാസ് കൗരിയുടെ ആലവും ഇന്ന് (ഫെബ്രുവരി 25) പ്രദർശനത്തിനെത്തുന്നു.  രാവിലെ 9.30 ന് അനശ്വര തിയറ്ററിലാണ് പ്രദർശനം. കൗമാരക്കാരായ വിദ്യാർത്ഥികൾ സ്വന്തം നാട്ടിലെ അധിനിവേശത്തിനെതിരെ പോരാടാൻ തീരുമാനിക്കുന്നതും അതിലേക്ക് അവരെ നയിക്കുന്ന കാരണങ്ങളുമാണ് ആലമിലൂടെ അവതരിപ്പിക്കപ്പെടുന്നത്. ഇസ്രയേൽ- പലസ്തീൻ രാഷ്ട്രീയ സംഘർഷത്തിന് പ്രണയത്തിന്റെയും സൗഹൃദത്തിന്റെയും അടിത്തറ നൽകിയാണ് കഥ മുന്നോട്ട് പോകുന്നത്.  

date