Skip to main content

സ്പാനിഷ് ജയിൽ കലാപത്തിന്റെ കഥയുമായി 'പ്രിസൺ 77' ഇന്ന്

കോട്ടയം: ഐ.എഫ്.എഫ്.കെ. തിരുവനന്തപുരം മേളയിൽ ഇക്കുറി ഏറെ പ്രേക്ഷകശ്രദ്ധ ആകർഷിച്ച 'പ്രിസൺ 77' ഇന്ന് (ഫെബ്രുവരി 25) കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിലെ മുഖ്യആകർഷണമാകും.
രണ്ടാം ദിവസമായ ഇന്ന് വൈകിട്ട് ഏഴുമണിക്ക് അനശ്വര തീയറ്ററിലാണ് പ്രദർശനം. സ്പെയിനിലെ ജയിൽ കലാപത്തിന്റെ നേർചിത്രമൊരുക്കുക്കുന്ന ത്രില്ലർ സിനിമയാണ് പ്രിസൺ 77.
 1977ൽ ബാഴ്‌സലോണയിലെ ജയിലിൽ നടന്ന സംഘർഷമാണ് സ്പാനിഷ് സംവിധായകൻ ആൽബർട്ടോ റോഡ്രിഗസിന്റെ സിനിമയുടേത്.
1200 യൂറോ വെട്ടിച്ച കുറ്റത്തിന് 20 വർഷം കഠിന തടവിനു ശിക്ഷിക്കപ്പെട്ട യുവാവ് നീതിരാഹിത്യത്തിന്റെ പേരിൽ നടത്തുന്ന പ്രതികരണവും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജയിലിലെ കലാപവും തുടർന്ന് സ്‌പെയിനിലാകെ പടരുന്ന മനുഷ്യാവകാശ കൂട്ടായ്മകളുടെ ഇടപെടലുകളിലൂടെയുമാണ് സിനിമ വികസിക്കുന്നത്. മിഗ്വൽ ഹെറാൻ, ജാവിയർ ഗുട്ടിറസ് എന്നിവരാണു പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ലോക സിനിമാ വിഭാഗത്തിലാണ് പ്രിസൺ 77 പ്രദർശിപ്പിക്കുന്നത്

date