Skip to main content

ജ്യോതിശാസ്ത്ര പഠനപരിപാടി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് നിരന്തര പരിശീലനം നൽകും പി.കെ.ഡേവിസ്മാസ്റ്റർ

ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ് ഒരു മത്സര പരിപാടിയല്ലെന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക്‌ മികച്ചതും നിരന്തരവുമായ പരിശീലനം നൽകുമെന്നും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി കെ ഡേവിസ് മാസ്റ്റർ പറഞ്ഞു.ജില്ലാ ജ്യോതിശാസ്ത്ര ഒളിമ്പ്യാർഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 അടുത്ത 2-3 വര്‍ഷക്കാലത്തിനുള്ളിൽ ജില്ലയില്‍ നടക്കാന്‍ പോകുന്ന  ജ്യോതിശ്ശാസ്ത്ര പഠനപരിപാടിയുടെ  തുടക്കമാണിത.
തൃശ്ശൂര്‍ വിജ്ഞാന്‍ സാഗറിന്‍റെ നേതൃത്വത്തില്‍ ഈ കുട്ടികള്‍ക്ക് ജ്യോതിശാസ്ത്രത്തില്‍ ആഴത്തിലുള്ള പരിശീലനം നല്‍കി അന്താരാഷ്ട്ര അസ്ട്രോണമി ഒളിമ്പ്യാഡിലേക്കുള്ള മത്സരപരീക്ഷക്കടക്കം തയ്യാറാക്കി എടുക്കും.'
ഈ പരിപാടി പോലെ പോലെ, ഗണിതം, ഫിസിക്സ്, രസതന്ത്രം, ജീവശാസ്ത്രം, ഭൂമിശാസ്ത്രം, ചരിത്രം തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളില്‍ താല്‍പ്പര്യമുള്ള കുട്ടികളെ കണ്ടെത്തി ചെറു പ്രായത്തിൽ തന്നെ പരിശീലിപ്പിക്കാന്‍ സമേതം പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

സമഗ്ര വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്ന ജില്ലാതല ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ് മുളംകുന്നത്ത്കാവ് കിലയിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

തൃശ്ശൂര്‍ ജില്ലാപഞ്ചായത്തും ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഈ വിദ്യാഭ്യാസ പദ്ധതിക്ക് കേരള ശാസ്ത്രസഹിത്യ പരിഷത്ത്, തൃശ്ശൂര്‍ വിജ്ഞാന്‍ സാഗര്‍, മുളംകുന്നത്തുകാവ് കില എന്നിവര്‍ അക്കാദമിക സഹായങ്ങള്‍ നല്‍കുന്നുണ്ട്.

പദ്ധതിയുടെ ഭാഗമായി, 2022 ആഗസ്റ്റ് മാസത്തില്‍ 1,120-ളം വിദ്യാലയങ്ങളില്‍ സ്കൂള്‍തല വിജ്ഞാനോത്സവം നടന്നിരുന്നു. തുടര്‍ന്ന്, ജില്ലയിലെ 86 ഗ്രാമപഞ്ചായത്തുകൾ 7 നഗരസഭകള്‍, തൃശ്ശൂര്‍ കേര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ നടന്ന ഗ്രാമ-നഗരഭാതല വിജ്ഞാനോത്സവങ്ങളില്‍ ഏതാണ്ട് 12,000-ളം കുട്ടികളാണ് പങ്കാളികളായത്.

അവിടെ  മികച്ച പ്രകടനം നടത്തിയവരെ പങ്കെടുപ്പിച്ചുകൊണ്ട് 12 ഉപജില്ലാ തലങ്ങളില്‍ നടന്ന ഉപജില്ലാതല ജ്യോതിശ്ശാസ്ത്ര ഒളിമ്പ്യാഡുകളില്‍ നടന്നിരുന്നു, അവിടെ മികച്ച പ്രകടനം നടത്തിയ 200 ഓളം കുട്ടികളാണ്  ജില്ലാതല പരിപാടികളില്‍  ഇപ്പോള്‍ പങ്കാളികളാകുന്നത്.
 
ജില്ലാപഞ്ചായത്തിന്റെ വിദ്യാഭ്യാസ _ ആരോഗ്യ സ്റ്റാന്‍റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാൻ ൽ അഡ്വ.ഏ.വി.വല്ലഭന്‍ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത് അംഗം ലിനി ടീച്ചർ ടി. ബി. സുരേഷ്ബാബു എന്നിവർ ആശംസകൾ നേർന്നു.  വിദ്യാഭ്യാസ ഉപഡയറക്ടർ ടിവി മദന മോഹനൻ സ്വാഗതവും ജ്യോതിശാസ്ത്ര ഒളിമ്പ്യാർഡ് ജില്ലാ കോഡിനേറ്റർ എം വി മധു നന്ദിയും പറഞ്ഞു.

ശാസ്ത്രം, ബഹിരാകാശ ശാസ്ത്രം, ജ്യോതിശാസ്ത്രം ശാസ്ത്രത്തിന്‍റെ ഭാവി, ശാസ്ത്രത്തിന്‍റെ വികാസം എന്നിവയെ കുറിച്ച് വിദദ്ധരായ അധ്യാപകരും ശാസ്ത്രജ്ഞാന്മാരും ക്ലാസുകള്‍ എടുത്തു. കുട്ടികളുടെ പഠന പ്രോജെക്ടുകളുടെ അവതരണം, പ്രദര്‍ശനം, ആകാശനിരീക്ഷണം, മാര്‍ച്ച് ഫോര്‍ സയൻസ് _ ശാസ്ത റാലി എന്നിവയെല്ലാം ക്യാമ്പിന്‍റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.

പ്രൊഫ. കെ.പാപ്പുട്ടി (മുന്‍ എഡിറ്റര്‍ സര്‍വ്വ വിജ്ഞാനകോശം), ശരത്ത് പ്രഭവ് (ആസ്ട്രോ ഫോട്ടോഗ്രാഫര്‍), പ്രൊഫ. കെ.ആര്‍ ജനാര്‍ദ്ദനന്‍ (മുന്‍ പ്രിന്‍സിപ്പാള്‍ എന്‍.എസ്.എസ്. കോളേജ് ഒറ്റപ്പാലം),  പ്രൊഫ. വി ആര്‍ രഘുനന്ദനന്‍ (റിട്ട. പ്രൊഫസര്‍, വെറ്റിനറി കോളേജ് മണ്ണുത്തി, ഡോ. കെ. വിദ്യാസാഗര്‍ (റിട്ട. ഡീന്‍ ഫോറസ്ട്രി കോളേജ് മണ്ണുത്തി), ഡോ. എസ്.എന്‍ പോറ്റി (സയന്‍റിസ്റ്റ് സി-മാറ്റ് അത്താണി),  അധ്യാപകരായ  കെ.കെ മോഹന്‍ദാസ്,  കെ.എസ്.സുധീര്‍, കെ.കെ.ഹരീഷ്കുമാര്‍,  കെ.എസ്.അശ്വതി, ശിവരഞ്ജൻ ന്‍ പി.ആർ, സീമ ജി, നിര്‍മ്മലാദേവി,, എന്‍.വി.പ്രശാന്ത് കെ.എം.ഗോപീദാസന്‍, എം.ഹരീഷ്, മനോജ്. രാഗേഷ് (കുന്നംകുളം) എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

date