അക്ഷരലക്ഷം സാക്ഷരതാ പരീക്ഷ ജില്ലയില്‍ 9896 പേര്‍ എഴുതി
കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി നടത്തിയ സാക്ഷരതാ പരീക്ഷയില്‍ തിരുവനന്തപുരം ജില്ലയില്‍ 9896 പേര്‍ പരീക്ഷ എഴുതി. അക്ഷരോത്സവം എന്ന പേരില്‍ നടത്തിയ പരീക്ഷയുടെ ജില്ലാതല ഉദ്ഘാടനം പനവൂര്‍ ഗവ. എല്‍.പി.എസില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിര്‍വഹിച്ചു. ജില്ലയിലെ 173 വിദ്യാകേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സാക്ഷരതാ ക്ലാസുകള്‍ സംഘടിപ്പിച്ചത്. 276 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ എഴുതിയത് ചിറയിന്‍കീഴ് ബ്ലോക്കിലാണ്. 1071 പേര്‍. നെയ്യാറ്റിന്‍കര നഗരസഭയില്‍ 1066 പേരും പാറശാല ബ്ലോക്ക് പഞ്ചായത്തില്‍ 1043 പേരും പെരുങ്കടവിള ബ്ലോക്കില്‍ 932 പേരും പരീക്ഷ എഴുതി.
ജില്ലയില്‍ പരീക്ഷ എഴുതിയവരില്‍ 8705 സ്ത്രീകളും 1181 പുരുഷന്മാരുമുണ്ട്. പൂവാറില്‍ പരീക്ഷ എഴുതിയ 92 വയസുള്ള മാര്‍ഗരറ്റ് യാഗപ്പന്‍ ആണ് തിരുവനന്തപുരത്ത് പരീക്ഷ എഴുതിയ പ്രായം കൂടിയ പഠിതാവ്.
ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വി. കിഷോര്‍ അധ്യക്ഷനായി. സാക്ഷരതാമിഷന്‍ പനവൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി, നെടുമങ്ങാട് ബ്ലോക്ക് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ഷാജഹാന്‍, പനവൂര്‍ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍മാരായ ബിനു, വിനോദ്, അനീഷ്, ഗ്രാമപഞ്ചായത്തംഗങ്ങളായ അംബിക, പനവൂര്‍ ഷറഫുദീന്‍, സജീവ്, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
(പി.ആര്‍.പി. 2025/2018)
- Log in to post comments