Skip to main content

പാറശാലയില്‍ അന്താരാഷ്ട്ര  മുലയൂട്ടല്‍ വാരാചരണം നടത്തി

 

പാറശ്ശാല ബ്ലോക്ക് പഞ്ചായത്തും വനിതാ ശിശുവികസന വകുപ്പും സംയുക്തമായി പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ അന്താരാഷ്ട്ര മുലയൂട്ടല്‍ വാരാഘോഷം  സംഘടിപ്പിച്ചു. പാറശ്ശാല ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജുസ്മിത അധ്യക്ഷത വഹിച്ച ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ആര്‍. സലൂജ  ഉദ്ഘാടനം ചെയ്തു. പാറശ്ശാല ബ്ലോക്കിലെ 199 അങ്കണവാടികളില്‍ നിന്നും മുലയൂട്ടുന്ന അമ്മമാരും കുഞ്ഞുങ്ങളും, ഗര്‍ഭിണികളും യോഗത്തില്‍ പങ്കെടുത്തു.  പരശുവയ്ക്കല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സായ ശ്രീകല 'മുലയൂട്ടലിന്റെ പ്രാധാന്യം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കാരോട് പഞ്ചായത്തിലെ അങ്കണവാടി പ്രവര്‍ത്തകര്‍ മുലയൂട്ടലിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സ്‌കിറ്റ് അവതരിപ്പിച്ചു. അമ്മമാര്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിച്ചു. അഖില. പി. ഉത്തമന്‍, ഷീബ, ഡി.പി. ബിന്‍സി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. 

   മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി സ്‌കൂള്‍ തലത്തിലും വിവിധ മത്സരങ്ങളും ബോധവത്ക്കരണ പരിപാടിയും സംഘടിപ്പിച്ചു. പോസ്റ്റര്‍ രചനാ മത്സരത്തില്‍ കുളത്തൂര്‍ ജി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും, പാറശാല ജി.വി.എച്ച്.എസ്.എസ്. രണ്ടാംസ്ഥാനവും നേടി. ഉപന്യാസ രചനാ മത്സരത്തില്‍ പൂവാര്‍ ജി.വി.എച്ച്.എസ്.എസ് ഒന്നാം സ്ഥാനവും ആറയൂര്‍ ജി.കെ.വി.എച്ച്.എസ്. ഇ രണ്ടാം സ്ഥാനവും നേടി. അതാത് സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. 

പാറശാല ബ്ലോക്ക് മെമ്പര്‍ നിര്‍മലകുമാരി, പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് ജനറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശ്രീകല എന്നിവര്‍ സംസാരിച്ചു. 
(പി.ആര്‍.പി. 2027/2018)

date