Skip to main content

ജില്ലാതല കബഡി മത്സരം:  സെലക്ഷന്‍ ട്രയല്‍സ് മാര്‍ച്ച് 11 ന്

69-മത് സീനിയര്‍ കബഡി ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍  മാര്‍ച്ച് 11  ന് രാവിലെ ഒന്‍പതിന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ജില്ലാതല കബഡി സീനിയര്‍ വനിതാ ടീം (വനിത - 75 സഴ) സെലക്ഷന്‍ ട്രയല്‍സ് നടത്തുന്നു. താത്പര്യമുള്ള മത്സരാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡ്, മൂന്ന് ഫോട്ടോ എന്നിവയുമായി ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ എത്തണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497145438, 0491-2505100 ബന്ധപ്പെടാം.

date