Skip to main content

സാമൂഹ്യ സുരക്ഷാ മിഷനില്‍ ലെയ്‌സണ്‍ ഓഫീസര്‍ കരാര്‍ നിയമനം

 

സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ലെയ്‌സണ്‍ ഓഫീസര്‍ നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും.  ഓഗസ്റ്റ് ഒന്‍പതിന് സാമൂഹ്യ സുരക്ഷാ മിഷന്റെ പൂജപ്പുര ഓഫീസിലാണ് ഇന്റര്‍വ്യൂ. ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദവും ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ രണ്ടു വര്‍ഷമെങ്കിലും പ്രവര്‍ത്തി പരിചയവും ഉള്ള 25 നും 50 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിമാസ വേതനം 32,000.  9.30 മുതല്‍ 10 വരെയാണ് രജിസ്‌ട്രേഷന്‍ സമയം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-120-1001. വെബ്‌സൈറ്റ്- www.socialsecuritymission.gov.in/career info.php
(പി.ആര്‍.പി. 2029/2018)

date