Skip to main content

വനിതാ ദിനാചരണവും സെമിനാറും

 

സൈനിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വനിതാ ദിനാചരണവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. കാക്കനാട് സൈനിക റസ്റ്റ് ഹൗസില്‍ നടന്ന പരിപാടി വിംഗ് കമാന്‍ഡര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വനിതാ ദിനത്തില്‍ പത്ത് വനിതകളെ ആദരിച്ചു. 

ജില്ലാ സൈനികക്ഷേമ ഓഫീസര്‍ വി.ജെ. റീത്താമ്മ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ വി. സുധാകരന്‍ ബോധവത്കരണ ക്ലാസ് നയിച്ചു. സൈനിക ക്ഷേമ ഓഫീസ് സീനിയര്‍ ക്ലര്‍ക്കുമാരായ പ്രവീണ്‍ ജി റായ്, ടി. പോള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date