Skip to main content

എം.എസ്.സി ആഡിയോളജി, എം.എസ്.സി ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 15 ന്

സ്വാശ്രയ കോളേജുകളായ കാസർകോഡ് മാർത്തോമ കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻകോഴിക്കോട് AWH കോളേജ് ഓഫ് സ്‌പെഷ്യൽ എഡ്യൂക്കേഷൻതിരുവനന്തപുരം നിഷ് എന്നിവ നടത്തുന്ന 2021-22, 2022-23 വർഷങ്ങളിലെ മാസ്റ്റർ ഓഫ് സയൻസ് ഇൻ ഓഡിയോളജി (M.Sc Aud), മാസ്റ്റർ ഓഫ് സയൻസ് ഇൻ സ്പീച്ച് ലാംഗ്വേജ് പത്തോളജി M.Sc.(SLP) എന്നീ പി.ജി. കോഴ്‌സുകൾക്ക് ഒഴിവുള്ള സീറ്റുകളിലേക്കുള്ള പ്രവേശനത്തിന് സ്‌പെഷ്യൽ അലോട്ട്‌മെന്റ് മാർച്ച് 15 ന് ഓൺലൈനായി നടത്തും. www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട  അപേക്ഷകർ പുതിയ കോഴ്‌സ്/കോളേജ് ഓപ്ഷനുകൾ ഓൺലൈനായി മാർച്ച് 14 നകം സമർപ്പിക്കണം. മുൻ അലോട്ട്‌മെന്റ് വഴി പ്രവേശനം ലഭിച്ചവർ നിർബന്ധമായും എൻ.ഒ.സി  ഓൺലൈൻ രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം. ഓൺലൈനായി ഓപ്ഷനുകൾ സമർപ്പിക്കാത്തവരെ അലോട്ട്‌മെന്റിനു പരിഗണിക്കില്ല.  ഓപ്ഷനുകൾ പരിഗണിച്ചുകൊണ്ടുള്ള അലോട്ട്‌മെന്റ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഫോൺ: 0471-2560363, 364.

പി.എൻ.എക്സ്. 1168/2023

date