Skip to main content

താലൂക്കുതല അദാലത്ത്: നെടുമങ്ങാടും കാട്ടാക്കടയും സംഘാടക സമിതിയായി

മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് രണ്ട് മുതല്‍ 11 വരെ നടക്കുന്ന താലൂക്കുതല അദാലത്തിന്റെ സുഗമമായ നടത്തിപ്പിന് നെടുമങ്ങാട് താലൂക്കില്‍ സംഘാടക സമിതി രൂപീകരിച്ചു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ മുഖ്യരക്ഷാധികാരിയും എം.എല്‍.എമാരായ ജി.സ്റ്റീഫന്‍, ഡി.കെ മുരളി, നെടുമങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി. എസ് ശ്രീജ, വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ സഹരക്ഷാധികാരികളുമായാണ്. നെടുമങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന യോഗം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു.  വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുള്ള 28 പരാതികള്‍ പരിഹരിക്കുന്നതിനാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. ജി.സ്റ്റീഫന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡി.കെ മുരളി എം.എല്‍.എ, നെടുമങ്ങാട് മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ സി. എസ് ശ്രീജ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ്, എ.ഡി.എം അനില്‍ ജോസ്.ജെ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു. മേയ് ആറിനാണ് നെടുമങ്ങാട് താലൂക്കിലെ അദാലത്ത്.

കാട്ടാക്കട താലൂക്കിൽ നടന്ന സംഘാടകസമിതി യോഗത്തിൽ കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ട് അദാലത്ത് വേദിയായി നിശ്ചയിച്ചു. സംഘാടക സമിതി രക്ഷാധികാരികളായി അടൂർ പ്രകാശ് എം പി, ശശി തരൂർ എം പി, സി കെ ഹരീന്ദ്രൻ എം എൽ എ, ഐ ബി സതീഷ് എം എൽ എ എന്നിവരെ തിരഞ്ഞെടുത്തു. ചെയർമാൻ ജി സ്റ്റീഫൻ എം എൽ എ, കൺവീനർ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) എസ് എൽ സജി കുമാർ. ഡെപ്യൂട്ടി കളക്ടർ (ഇലക്ഷൻ) ജയ ജോസ് രാജ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജി സ്റ്റീഫൻ എംഎൽഎ, ഡെപ്യൂട്ടി കളക്ടർ (എൽ ആർ )എസ് എൽ സജികുമാർ, കാട്ടാക്കട താലൂക്ക് തഹസിൽദാർ വി എം നന്ദകുമാർ, തഹസിൽദാർ ( എൽ ആർ ) വിനോദ് രാജ്,  ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ  ജനപ്രതിനിധികൾ,  ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date