Skip to main content

എലിക്കുളം ഗ്രാമ പഞ്ചായത്ത് ഹരിതോത്സവ് ഉദ്ഘാടനം ഇന്ന്

കോട്ടയം: എലിക്കുളം ഗ്രാമ പഞ്ചായത്ത് 'ഹരിതോത്സവ് 2023' കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഇന്ന്   രാവിലെ 11 മണിക്ക് ഇളങ്ങുളം ശ്രീ ധർമ്മ ശാസ്താ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ എലിക്കുളം കൃഷി ഭവൻ മന്ദിരം ഉദ്ഘാടനം, എലിക്കുളം റൈസ് സമർപ്പണം, സ്റ്റുഡന്റ്സ് ആർമി ഉദ്ഘാടനം, ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ സമർപ്പണം, ഫെയ്സ് കർഷക കൂട്ടായ്മ കുരുമുളക് നഴ്സറി ഉദ്ഘാടനം, നെൽ കർഷകർക്കുള്ള ആദരം, കിസാൻ ഹെൽപ്പ് ഡസ്‌ക്ക് ഉദ്ഘാടനം, കാർഷിക വിപണനമേള, ഹരിത പത്രിക പ്രകാശനം എന്നിവയും മന്ത്രി നിർവഹിക്കും. മാണി സി കാപ്പൻ എം.എൽ.എ ചടങ്ങിന് അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എം.പി മുഖ്യ പ്രഭാഷണം നടത്തും. പ്രിൻസിപ്പൽ കൃഷി ഓഫീസർ ഗീത വർഗീസ് കാർഷിക വികസന പദ്ധതി വിശദീകരിക്കും. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി,  ജില്ലാ പഞ്ചായത്ത് വികസനസമിതി അധ്യക്ഷന്മാരായ ടി.എൻ. ഗിരീഷ് കുമാർ, ജെസ്സി ഷാജൻ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി വിൽസൺ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബെറ്റി റോയി, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ സൂര്യാ മോൾ, ഷേർളി അന്ത്യാംകുളം, അഖിൽ അപ്പുക്കുട്ടൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രൊഫ. എം.കെ രാധാകൃഷ്ണൻ, ജോമോൾ മാത്യു, ഓയിൽ പാം മുൻ ചെയർമാൻ അഡ്വ.വി.ബി ബിനു, കാപ്കോസ് ചെയർമാൻ കെ.എം.രാധാകൃഷ്ണൻ, കൃഷി ഡപ്യൂട്ടി ഡയറക്ടർമാരായ ലിസി ആന്റണി, റീന വി ജോൺ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ  ഡോ. ലെൻസി തോമസ് എന്നിവർ പങ്കെടുക്കും. രാവിലെ 9.30ന് നാടൻ പാട്ട് പ്രചാരകനും കേരള സാംസ്‌ക്കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി കോട്ടയം ജില്ലാ കോർഡിനേറ്ററുമായ രാഹുൽ കൊച്ചാപ്പിയും സംഘവും അവതരിപ്പിക്കുന്ന 'പാട്ടും പറച്ചിലും നാടൻ പാട്ട് അവതരണവും അരങ്ങേറും.

date