Skip to main content

എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം നാളെ

വിവിധ സ്വകാര്യ സ്ഥാപനങ്ങളില്‍ നിയമനത്തിനായുള്ള അഭിമുഖം ഈ മാസം നാളെ (10.8) രാവിലെ 10:30ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. നിലവില്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് പുതുതായി രജിസ്റ്റര്‍ ചെയ്തു അഭിമുഖത്തില്‍ പങ്കെടുക്കാം. (രജിസ്ട്രേഷന്‍ ഫീസ് 250 രൂപ). 35 വയസില്‍ താഴെ പ്രായമുള്ള പ്ലസ്ടു, ബിരുദം, ബിരുദാനന്തരബിരുദം എന്നീ യോഗ്യതയുള്ളവര്‍ക്കു പങ്കെടുക്കാം. സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ട് എഞ്ചിനീയര്‍  - ട്രെയിനീ, സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍, ഐഒഎസ് ഡെവലപ്പേര്‍, അസിസ്റ്റന്റ് മാനേജര്‍, ടെലി- കോളര്‍, ഫിനാന്‍ഷ്യല്‍ കണ്‍സള്‍റ്റന്റ്, സെയില്‍സ് എക് സിക്യൂട്ടീവ്, ഷോറൂം മാനേജര്‍, അസിസ്റ്റന്റ് ഷോറൂം മാനേജര്‍, കൗണ്‍സിലര്‍,  ബിഡിഇ എന്നീ തസ്തികകളിലെ നിയമനത്തിനായി താല്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഹാജരാവണം. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ : 0495 2370176. 
 

date