മല്‍സരപ്പരീക്ഷാ പരിശീലനം ആരംഭിച്ചു
കേരളത്തിലെ ഉയര്‍ന്ന വിദ്യാഭ്യാസ സാന്ദ്രത മല്‍സരപ്പരീക്ഷകളെ കടുത്തതാക്കുന്നുവെന്നും ശരിയായ പരിശീലനത്തിലൂടെ മാത്രമേ ഇവയില്‍ മുന്നിലെത്താനാവൂ എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അഭിപ്രായപ്പെട്ടു. നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസ് വകുപ്പ് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സംഘടിപ്പിക്കുന്ന മത്സര പരീക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രഫഷനല്‍ രീതിയിലുള്ള പരിശീലനത്തിലൂടെ ബന്ധപ്പെട്ട മേഖലകളില്‍ വൈദഗ്ധ്യം നേടിയെടുക്കുന്നതിലൂടെ മാത്രമേ മല്‍സരപ്പരീക്ഷകളില്‍ മികച്ച വിജയം കൈവരിക്കാനാകൂ. ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് ചെലവേറിയ ഇക്കാലത്ത് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംഘടിപ്പിക്കുന്ന സൗജന്യ പരിശീലനം അഭ്യസ്തവിദ്യരായ സാധാരണക്കാര്‍ക്ക് ഏറെ സഹായകരമാണെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ് വിഭാഗം ഓഫീസര്‍ പി എം ഈശ്വരന്‍ അധ്യക്ഷത വഹിച്ചു. എംപ്ലോയ്‌മെന്റ് ഓഫീസര്‍ (വൊക്കേഷനല്‍ ഗൈഡന്‍സ്) കെ പി സുധീര്‍, എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പ്ലെയ്‌സ്‌മെന്റ്) കെ വി രമേശന്‍, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ രമേശന്‍ എന്നിവര്‍ സംസാരിച്ചു. മത്സര പരീക്ഷക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 25 ദിവസം നീളുന്ന പരിശീലനമാണ് സൗജന്യമായി നല്‍കുന്നത്.
- Log in to post comments