Skip to main content

വിവാഹധനസഹായത്തിന് അപേക്ഷിക്കാം

    കേരളാ സംസ്ഥാന പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്  പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട 18 വയസ്സ് കഴിഞ്ഞ യുവതികളുടെ വിവാഹാവശ്യത്തിനായി പരമാവധി 2.5 ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നതിന് അര്‍ഹരായ രക്ഷിതാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ (അച്ഛന്‍, അമ്മ, രക്ഷിതാവ്) പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരും 65 വയസ്സ് കവിയാത്തവരുമായിരിക്കണം. വധുവിന് 18 വയസ്സ് പൂര്‍ത്തിയായിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.
    വായ്പ തുക ആറ് ശതമാനം പലിശ സഹിതം അഞ്ച് വര്‍ഷം കൊണ്ട് തിരിച്ചടക്കേണ്ടതാണ്. വായ്പ അനുവദിക്കുന്നതിന് ഈടായി കോര്‍പ്പറേഷന്റെ  നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ വസ്തു ജാമ്യമോ  ഉദ്യോഗസ്ഥ ജാമ്യമോ  ഹാജരാക്കണം.  ഫോണ്‍: 0497 2705036.

date