Skip to main content

ഗ്ലൂക്കോമീറ്ററിന് അപേക്ഷിക്കാം

    മുന്‍ഗണനാ വിഭാഗത്തിലെ പ്രമേഹ രോഗികളായ 60 വയസ് കഴിഞ്ഞ വയോജനങ്ങള്‍ക്ക് ഗ്ലൂക്കോമീറ്റര്‍ നല്‍കുന്ന വയോമധുരം പദ്ധതിയുടെ ആനുകൂല്യത്തിന് അപേക്ഷിക്കാം.  ആധാര്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രമേഹ രോഗിയാണെന്ന് സര്‍ക്കാര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്,  റേഷന്‍കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം ആഗസ്റ്റ് 31 ന് മുമ്പ് കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ എഫ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.  അപേക്ഷ ഫോറം, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ മാതൃക sjd.kerala.gov.in  എന്ന വെബ്‌സൈറ്റില്‍ നിന്നും എല്ലാ ഐ സി ഡി എസ് ഓഫീസുകളില്‍ നിന്നും ലഭിക്കും.

date