Skip to main content

ദേശീയ മാധ്യമ സെമിനാര്‍: യുവാക്കള്‍ക്ക് അപേക്ഷിക്കാം

    സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് തിരുവനന്തപുരത്ത് ഏകദിന ദേശീയ മാധ്യമ സെമിനാര്‍ സംഘടിപ്പിക്കുന്നു.  ജില്ലയിലെ യുവ/യൂത്ത് ക്ലബ്ബ് അംഗങ്ങളില്‍ നിന്നും  25 വയസിന് താഴെ പ്രായമുള്ള താല്‍പര്യമുള്ള യുവതീ യുവാക്കള്‍ ബയോഡാറ്റ സഹിതം അപേക്ഷിക്കണം.  ആഗസ്ത് 13 ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ജില്ലാ യുവജന കേന്ദ്രം, താലൂക്ക് ഓഫീസ് കോമ്പൗണ്ട്,  സബ് ജയിലിനു സമീപം , കണ്ണൂര്‍-2 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.  ഫോണ്‍: 0497 2705460.

date