ലൈബ്രറികള്‍ക്കുള്ള പുസ്തകങ്ങള്‍ മന്ത്രി വിതരണം ചെയ്തു
ബേപ്പൂർ നിയോജക മണ്ഡലത്തിലെ ലൈബ്രറികൾക്കുള്ള പുസ്തക വിതരണം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയുടെ പ്രവർത്തനം എല്ലാ കാലഘട്ടങ്ങളിലും കൃത്യമായ സാമൂഹ്യ പുരോഗതിക്ക് അനുയോജ്യമായ രീതിയിലാണ് നടക്കുന്നത്. ലൈബ്രറികളുടെ ഉന്നമനത്തിനു വേണ്ടി എല്ലാത്തരത്തിലുള്ള പിന്തുണയും ഉണ്ടാവുമെന്ന് മന്ത്രി പറഞ്ഞു.
എംഎൽഎ ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ ചെലവിൽ 16 അംഗീകൃത ലൈബ്രറികൾക്കാണ് പുസ്തകം വിതരണം ചെയ്തത്.
ഫറോക്ക് മുൻസിപ്പാലിറ്റി ചെയർമാൻ എൻ.സി അബ്ദുൽ റസാഖ്, കൗൺസിലർ കെ.ടി മജീദ്, ബേപ്പൂർ ഡവലപ്പ്മെന്റ് മിഷൻ പ്രതിനിധി രാധ ഗോപി, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം ഉണ്ണികൃഷ്ണൻ തിയ്യത്ത്, യംഗ് മെൻസ് ലൈബ്രറി സെക്രട്ടറി മോഹൻ പൈക്കാട്ട്, മേഖലാ സമിതി കൺവീനർ ഗോപാലകൃഷ്ണൻ, ലൈബ്രറി കൗൺസിൽ താലൂക്ക് സമിതി അംഗം പി.പി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
- Log in to post comments