സപ്ലൈകോ ഓണം-ബക്രീദ് മേള ഇന്ന് ആരംഭിക്കും
സപ്ലൈകോയുടെ ജില്ലാതല ഓണം-ബക്രീദ് മേള ഇന്നു (ആഗസ്റ്റ് 10) മുതല്‍. കണ്ണൂര്‍ മുന്‍സിപ്പല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ജൂബിലി ഹാളില്‍ രാവിലെ 11 മണിക്ക് തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് മേള ഉദ്ഘാടനം ചെയ്യുക. കോര്‍പ്പറേഷന്‍ മേയര്‍ ഇ പി ലത അധ്യക്ഷയാകുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് ആദ്യവില്‍പ്പന നടത്തും. മേളയോടൊപ്പം ഹോര്‍ട്ടി കോര്‍പ്പിന്റെ പച്ചക്കറി വില്‍പ്പനയും കയര്‍ കോര്‍പ്പറേഷന്റെ കയര്‍ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും ഉണ്ടാകും. കൂടാതെ മില്‍മ സ്റ്റാളും ഫിഷറീസ് വകുപ്പിന്റെ ഫുഡ് കോര്‍ട്ടും കുടുംബശ്രീ ഉല്‍പ്പന്നങ്ങളും മീറ്റ് ഇന്ത്യ പ്രൊഡക്റ്റ്‌സിന്റെ ഉല്‍പ്പന്നങ്ങളും മേളയുടെ പ്രത്യേകതയാണ്. സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ വിവിധ നിത്യോപയോഗ സാധനങ്ങള്‍ അഞ്ചു മുതല്‍ 15 ശതമാനം വരെ വിലക്കുറവില്‍ മേളയില്‍ ലഭിക്കും. എല്ലാ ദിവസവും രണ്ടുപേര്‍ക്ക് ഓണസമ്മാനം നല്‍കും. വേറേയും സമ്മാന പദ്ധതികള്‍ മേളയോടനുബന്ധിച്ച് ഉണ്ട്.
- Log in to post comments