Post Category
കണ്ണൂര്‍ റവന്യൂ ജില്ലാ ടി ടി ഐ കലോത്സവം 13 ന്
ഈ വര്‍ഷത്തെ കണ്ണൂര്‍ റവന്യൂ ജില്ലാ ടി ടി ഐ കലോത്സവം ആഗസ്റ്റ് 13 ന് കണ്ണൂര്‍ ഗവ. വനിതാ ടി ടി ഐയില്‍ നടക്കും. കോര്‍പ്പറേഷന്‍ മേയര്‍ ഇ പി ലത കലോത്സവം ഉദ്ഘാടനം ചെയ്യും. 10 ഗവ. / എയ്ഡഡ് / അണ്‍ എയ്ഡഡ് ട്രെയിനിംഗ് സ്‌കൂളുകളില്‍ നിന്ന് 200 ഓളം പ്രൈമറി അധ്യാപക വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ മാറ്റുരയ്ക്കുക. കലോത്സവത്തിന്റെ ഭാഗമായുള്ള രചനാ മത്സരങ്ങള്‍ നേരത്തേ കഴിഞ്ഞിരുന്നു. അധ്യാപക ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ അധ്യാപകര്‍ക്കായി ലളിതഗാനം, കവിയരങ്ങ്, സംഘഗാനം എന്നീ ഇനങ്ങളിലുള്ള മത്സരവും അന്നേദിവസം നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന അധ്യാപകര്‍ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 0497 2705149.
date
- Log in to post comments