Skip to main content

വായന മത്സരം: സമ്മാന ദാനം നാളെ

വിദ്യാഭ്യാസ വകുപ്പ്, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, ലൈബ്രറി കൗണ്‍സില്‍, പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വായനാ വാരാചരണ പരിപാടികളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാന വിതരണം ശനിയാഴ്ച (ആഗസ്ത് 11) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി സമ്മാന ദാനം നിര്‍വഹിക്കും. 
ജില്ലാ താലൂക്ക് തല മത്സരങ്ങളില്‍ വിജയികളായവര്‍ രാവിലെ 9. 45 ന് കോണ്‍ഫറന്‍സ് ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം.

date