Skip to main content

കേരള സഹകരണ സംഘ ബില്‍: സെലക്ട് കമ്മിറ്റി 10 ന്

 

കേരള സഹകരണ സംഘ (മൂന്നാം ഭേദഗതി) ബില്‍ സംബന്ധിച്ച സെലക്ട് കമ്മിറ്റി ഏപ്രില്‍ 10 ന് രാവിലെ 10.30ന് തൃശ്ശൂര്‍ ജില്ലയിലെ കേരള ബാങ്ക് ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ചെയര്‍മാനായ സെലക്ട് കമ്മിറ്റി തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ പൊതുജനങ്ങള്‍, ജനപ്രതിനിധികള്‍, സഹകാരികള്‍, സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍, സഹകരണ സംഘങ്ങളിലെ ബോര്‍ഡ് അംഗങ്ങള്‍ എന്നിവരില്‍ നിന്നും ബില്ലിലെ വ്യവസ്ഥകളില്‍ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. 2022 ലെ കേരള സഹകരണ സംഘ(മൂന്നാം ഭേദഗതി) ബില്ലും ഇത് സംബന്ധിച്ച ചോദ്യാവലിയും www.niyamasabha.org ല്‍ ലഭിക്കും. അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ താത്പര്യമുള്ളവര്‍ക്ക് യോഗത്തില്‍ നേരിട്ടോ രേഖാമൂലമോ legislation.kla@gmail.com ലോ സമിതി ചെയര്‍മാനോ നിയമസഭാ സെക്രട്ടറിക്കോ നല്‍കാമെന്ന് സെക്രട്ടറി എ.എം ബഷീര്‍ അറിയിച്ചു.

date