Skip to main content

ഒ ബി സി വിഭാഗം സംരംഭകര്‍ക്ക്  അഞ്ചു കോടി രൂപ വരെ വായ്പ

    ഒ ബി സി. വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐ എഫ് സി ഐ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്‌സ് ലിമിറ്റഡ് നോഡല്‍ ഏജന്‍സിയായി രൂപീകരിച്ച വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ട് നിലവില്‍ വന്നു. ഒ ബി സി സംരംഭകര്‍ക്ക് കുറഞ്ഞത് 51 ശതമാനം ഓഹരി പങ്കാളിത്തവും നിയന്ത്രണവുമുള്ള കമ്പനികള്‍ക്കും വ്യക്തിഗത സംരംഭം, പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭം, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്ണര്‍ഷിപ്പ്, ഒണ്‍ പേഴ്‌സണല്‍ കമ്പനി എന്നിവ രൂപാന്തരം പ്രാപിച്ച്  ആരംഭിക്കുന്ന കമ്പനികള്‍ക്കും വായ്പ ലഭിക്കുന്നതാണ്.  20 ലക്ഷം രൂപ മുല്‍ അഞ്ചു കോടി രൂപ വരെ എട്ടു ശതമാനം പലിശ നിരക്കിലാണ് വായ്പ ലഭിക്കുക. സ്ത്രീകള്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്ക് 7.75 ശതമാനമാണ് പലിശ നിരക്ക്. പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി സെപ്റ്റംബര്‍ 14 ന് രാവിലെ 10 മണി മുതല്‍ എറണാകുളം പ്രസിഡന്‍സി ഹോട്ടലില്‍ വച്ച് ഏകദിന സംരംഭകത്വ സെമിനാര്‍ നടത്തും. സെമിനാറില്‍ ഐ എഫ് സി ഐ അധികൃതര്‍ പങ്കെടുക്കും. സെമിനാറില്‍  പങ്കെടുക്കാനായി കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ (കെ എസ് ബി സി ഡി സി) വെബ്‌സൈറ്റായ www.ksbcdc.com ല്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 

date