കൈരളി ഓണം മേള ഉദ്ഘാടനം ഇന്ന്
സര്‍ക്കാര്‍ സ്ഥാപനമായ കൈരളിയുടെ ഓണത്തോടനുബന്ധിച്ചുള്ള അഖിലേന്ത്യാ കരകൗശല കൈത്തറി വിപണന മേള കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ ഇന്ന് (ആഗസ്റ്റ് 10) ആരംഭിക്കും. വൈകുന്നേരം നാല് മണിക്ക് മേയര്‍ ഇ പി ലത മേള ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ തനതു കരകൗശല ശില്പങ്ങളായ വീട്ടിയിലും തേക്കിലും തീര്‍ത്ത ശില്പങ്ങള് ലോകപ്രശസ്തമായ ആറന്മുള കണ്ണാടി പിത്തളയിലും ഓടിലും തീര്‍ത്ത വിളക്കുകള്‍, ആഭരണപ്പെട്ടികള്‍, ചന്ദനതടി, ചന്ദനതൈലം തുടങ്ങിയവ മേളയില്‍ ലഭിക്കും.
ഹൈദരബാദ് പേളിന്റെ വളകള്‍, മാലകള്‍, കമ്മലുകള്‍, യഥാര്‍ത്ഥ കല്ലുകളില്‍ ചെയ്ത മാലകള്‍, വളകള്‍, മോതിരങ്ങള്‍, കമ്മലുകള്‍, റുബി, എമറാള്‍ഡ്, സഫയര്‍ കല്ലുകളില്‍ തീര്‍ത്ത ആഭരണങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം മധുര ചുങ്കിടി സാരീസ്, ചെട്ടിനാട്, കോട്ടണ്‍സ്, പോളി കോട്ടണ്‍, ബാടിക് സാരീസ്, മധുര ചുങ്കിടിയില്‍ കലംകാരി സിഡൈന്‍ സാരീസ്, കോട്ടണ്‍ ചുരിദാര്‍, കാദി ഷര്‍ട്ട്, രാജസ്ഥാന് ബെഡ് ഷീറ്റ്, കുര്‍ത്ത, കുര്‍ത്തി, ടവ്വലുകള്‍, സോഫാ കവര്‍ തുടങ്ങിയ എല്ലാ തുണിത്തരങ്ങളും മേളയിലുണ്ട്. രാവിലെ 10 മുതല്‍ എട്ടുവരെയാണ് പ്രദര്‍ശനം. ഞായറാഴ്ചയും പ്രവര്‍ത്തിക്കും.
- Log in to post comments