Skip to main content

കൈറ്റിന് ടെക്‌നോളജി സഭ ദേശീയ അവാര്‍ഡ്

 

ദേശീയതലത്തില്‍ മികച്ച രീതിയില്‍ വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കുള്ള ടെക്‌നോളജി സഭ ദേശീയ അവാര്‍ഡ് 2018 വിദ്യാഭ്യാസ വകുപ്പിലെ കേരളാ ഇന്‍ഫ്രാ സ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന് (കൈറ്റ്) ലഭിച്ചു.  45000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതുള്‍പ്പെടടെയുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് 'മികച്ച എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍ഡ് വിഭാഗത്തില്‍ കൈറ്റിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. ഇന്ന് (ആഗസ്റ്റ് 10) വിശാഖപട്ടണത്ത് നടക്കുന്ന ടെക്‌നോളജി സഭ കോണ്ഫറന്‍സില്‍  കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അവാര്‍ഡ് ഏറ്റുവാങ്ങും. കേരളത്തിലെ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക്  ദേശീയതലത്തില്‍ അംഗീകാരം നേടാന്‍ പങ്കുവഹിച്ച എല്ലാവരേയും വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് അഭിനന്ദിച്ചു.  ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പാണ് അവാര്‍ഡ് ഏര്‍പ്പെടുത്തയത്.

പി.എന്‍.എക്‌സ്.3514/18

date