Skip to main content

നെയ്യാര്‍ഡാം സഹകരണ കോളേജിലെ ഭക്ഷ്യ  വിഷബാധ: അന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി

 

സംസ്ഥാന സഹകരണ യൂണിയന്റെ കീഴില്‍ നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ കോളേജിലെ ഹോസ്റ്റല്‍ ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ച എഴുപതോളം വിദ്യാര്‍ത്ഥികളിലും ജീവനക്കാരിലും അഞ്ച് പേര്‍ക്ക് മാത്രമാണ് ഭക്ഷ്യ വിഷബാധ ഏറ്റതെന്നും അതിനാല്‍ ക്യാന്റീന്‍ ഭക്ഷണത്തില്‍ നിന്നാണോ ഭക്ഷ്യ വിഷബാധയേറ്റതെന്ന് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും, മറ്റാര്‍ക്കും തന്നെ യാതൊരു ആരോഗ്യ പ്രശ്‌നങ്ങളും ഇല്ലെന്നും സംസ്ഥാന സഹകരണ യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.  ഇക്കാര്യത്തില്‍ വിശദമായ അന്വേഷണത്തിന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

പി.എന്‍.എക്‌സ്.3515/18

date