Skip to main content

ഓണാഘോഷം: ഓഗസ്റ്റ് 24 മുതല്‍ 27 വരെ

 

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ ഓഗസ്റ്റ് 24 മുതല്‍ 27 വരെ വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിക്കും. 24ന് വൈകീട്ട് ആറ് മണിക്ക് രാപ്പാടി ഓഡിറ്റോറിയത്തില്‍ പരിപാടി ആരംഭിക്കും. 
ജില്ലയില്‍ രാപ്പാടി ഓഡിറ്റോറിയം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക്, മലമ്പുഴ എന്നിവിടങ്ങളിലാണ് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് പഞ്ചവാദ്യം, ഗാനമേള എന്നിവ അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കളരിപ്പയറ്റ്, നാടന്‍പാട്ട്, തിരുവാതിരക്കളി, ഓണപ്പാട്ട്, മ്യൂസിക്കല്‍ ഫ്യൂഷന്‍, യോഗ തുടങ്ങി നിരവധി കലാ സാംസ്കാരിക പരിപാടികള്‍ പ്രശസ്തരായ നിരവധി കലാകാരന്‍മാരുടെ നേതൃത്വത്തില്‍ അവതരിപ്പിക്കും. 
    ഓണാഘോഷ പരിപാടിയുടെ സംഘാടക സമിതി ജനറല്‍ കണ്‍വീനറായ ടി.ആര്‍.അജയന്‍റെ അധ്യക്ഷതയില്‍ ഡി.ടി.പി.സിയില്‍ ചേര്‍ന്ന പ്രോഗ്രാം ആന്‍റ് ഫിനാന്‍സ് കമ്മിറ്റി യോഗത്തില്‍ സ്വരലയ കോഡിനേറ്റര്‍ പി.സത്യന്‍, പ്രകാശ് ഉള്ള്യേരി, ജനാര്‍ദ്ദനന്‍ പുതുശ്ശേരി, പി.സന്തോഷ് നമ്പ്യാര്‍, ഡി.ടി.പി.സി ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

date