ലോക മുലയൂട്ടല്‍ വാരാചരണം സമാപിച്ചു
ലോക മുലയൂട്ടല്‍ വാരാചരണത്തിന്‍റെ ബോധവത്കരണ പരിപാടിയും സമാപന സമ്മേളനവും ഗവ. നഴ്സിങ്ങ് സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍ഡ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ബിനുമോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി. റീത്ത മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ശെല്‍വരാജ്, ജില്ലാ മാസ് മീഡിയ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്സ് ഇന്‍ ചാര്‍ജ് ശ്രീകുമാരി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ബോധവത്കരണ പരിപാടി ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. ടി.കെ ജയന്തി നേതൃത്വം നല്‍കി. പരിപാടിയുടെ ഭാഗമായി ഗവ. നഴ്സിങ് സ്കൂള്‍, പെരിങ്ങോട്ടുകുറിശ്ശി ജെ.പി.എച്ച.എന്‍.സ്കൂള്‍ എന്നീ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ബോധവത്ക്കരണ സ്കിറ്റുകളും അരങ്ങേറി.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ആരോഗ്യകേരളം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ നടത്തിയത്. മുലയൂട്ടല്‍ ജീവന്‍റെ അടിസ്ഥാനം എന്ന സന്ദേശത്തോടെ ഓഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെയാണ് മൂലയൂട്ടല്‍ വാരാചരണം ആചരിച്ചത്.
- Log in to post comments