Post Category
അങ്കണവാടി ഹെല്‍പ്പര്‍ നിയമനം
കാഞ്ഞിരപ്പളളി ശിശു വികസന പദ്ധതിയുടെ കീഴില്‍ വരുന്ന കാഞ്ഞിരപ്പളളി, എരുമേലി, മണിമല ഗ്രാമപഞ്ചായത്തുകളില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ജനുവരി ഒന്നിന് 18നും 46 നും ഇടയില്‍ പ്രായമുളളവരായിരിക്കണം. എസ്.എസ്.എല്‍.സി പരീക്ഷ വിജയിച്ചവര്‍ അപേക്ഷിക്കുവാന്‍ പാടില്ല. എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. അപേക്ഷ ഫോം മാതൃക കാഞ്ഞിരപ്പള്ളി ശിശു വികസന പദ്ധതി ഓഫീസിലും അതത് ഗ്രാമ പഞ്ചായത്ത് ഓഫീസുകളിലും ലഭിക്കും. അപേക്ഷകള്‍ ഓഗസ്റ്റ് 31 വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.
(കെ.ഐ.ഒ.പി.ആര്-1701/18)
date
- Log in to post comments