Post Category
മെഗാ സമ്മാന പദ്ധതി: പ്രതിവാര നറുക്കെടുപ്പ് നടത്തി
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് 2018ലെ ഓണം-ബക്രീദ് മേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന മെഗാ സമ്മാന പദ്ധതിയുടെ മുന്നോടിയായിയുള്ള ആദ്യ പ്രതിവാര നറുക്കെടുപ്പ് കോട്ടയം ബേക്കര്‍ ജംങ്ഷനിലെ സി.എസ്.ഐ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യയില്‍ കോട്ടയം ജില്ല ടൗണ്‍ പ്ലാനര്‍ സുജ മത്തായി നിര്‍വ്വഹിച്ചു. സമ്മാനമായ 5000 രൂപയുടെ ഗിഫറ്റ് വൗച്ചര്‍ കോട്ടയം ടെമ്പിള്‍ റോഡിലെ ഖാദി ഗ്രാമ സൗഭാഗ്യയില്‍ നിന്നും വിതരണം ചെയ്ത കൂപ്പണ്‍് 582187 എന്ന നമ്പരിനു ലഭിച്ചു.
(കെ.ഐ.ഒ.പി.ആര്‍-1702/18)
date
- Log in to post comments