Post Category
ഐടിഐയില്‍ സീറ്റ് ഒഴിവ്
മാടപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐ (എസ്.സി.ഡി.ഡി) യില്‍ എന്‍സിവിറ്റി അംഗീകാരമുളള ഏകവത്സര കാര്‍പ്പെന്റര്‍ ട്രേഡില്‍ പട്ടികജാതി വിഭാഗത്തില്‍ ഒഴിവുണ്ട്. പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അധിക യോഗ്യതയുളളവരെയും പരിഗണിക്കും. 900 രൂപ യൂണിഫോം അലവന്‍സ്, സ്റ്റഡി ടൂര്‍ അലവന്‍സ് 3000 രൂപ, പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 630 രൂപ പ്രതിമാസ സ്റ്റൈപ്പന്റ്, 820 രൂപ ലംപ്‌സംഗ്രാന്റ് എന്നിവ നല്‍കും. താത്പര്യമുളളവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ആഗസ്റ്റ് 14നകം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481 2473190, 9446746465
date
- Log in to post comments