Post Category
തീരദേശ പരിപാലന അതോറിറ്റി ഹിയറിംഗ് നടത്തി
സംസ്ഥാന തീരദേശ പരിപാലന അതോറിറ്റി തയ്യാറാക്കുന്ന തീരദേശ പരിപാലന പ്ലാനില്‍ പൊതുജനങ്ങളുടെ അഭിപ്രായം സ്വീകരിക്കുന്നതിനായി ഹിയറിംഗ് നടത്തി. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ പ്ലാന്‍ സംബന്ധിച്ച വിവരങ്ങള്‍ വിശദീകരിച്ചു. മുനിസിപ്പാലിറ്റി പ്രതിനിധികളില്‍ നിന്നും ജനപ്രതിനിധികളില്‍ നിന്നും തീരദേശ പ്രദേശങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു. പരിസ്ഥിതി വകുപ്പ് ഡയറക്ടര്‍ ഡോ.വീണ.എന്‍ മാധവന്‍, എഡിഎം ജനില്‍ കുമാര്‍, എന്‍.സി.ഇ.എസ്.എസ് സെക്രട്ടറി ഡോ.കെ.കെ രാമചന്ദ്രന്‍, ജില്ലാ ടൗണ്‍ പ്ലാനര്‍ കെ.വി അബ്ദുള്‍ മാലിക,് ഡെപ്യൂട്ടി കലക്ടര്‍ (എല്‍എ) ഷാമില്‍ സെബാസ്റ്റ്യന്‍ , തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments