Skip to main content

ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്പ്: അപേക്ഷ ക്ഷണിച്ചു.

 

 

കൊച്ചി:  പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ശ്രീ അയ്യങ്കാളി മെമ്മോറിയല്‍  ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2017-18 അധ്യയനവര്‍ഷം നാല്, ഏഴ്  ക്ലാസുകളില്‍ പഠിച്ചിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്.  തെരഞ്ഞെടുക്കുന്ന കുട്ടികളുടെ തുടര്‍വിദ്യാഭ്യാസത്തിനാവശ്യമായ മുഴുവന്‍ ചെലവുകളും പ്രതിമാസ സ്‌റ്റൈപ്പന്റാേടുകൂടി സര്‍ക്കാര്‍ വഹിക്കും.  അപേക്ഷകര്‍ സര്‍ക്കാര്‍ /സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളില്‍ പഠിക്കുന്നവരും 4,7 കഌസുകളിലെ വാര്‍ഷികപരീക്ഷയില്‍ കുറഞ്ഞത് സി പ്ലസ് ഗ്രേഡും ഉള്ളവരുമായിരിക്കും. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. പട്ടികജാതിയില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന വേടന്‍, വേട്ടുവന്‍, നായാടി തുടങ്ങിയവര്‍ക്ക് പ്രത്യേക പരിഗണനയുണ്ട്.  താല്പര്യമുള്ളവര്‍ പേര്,  മേല്‍വിലാസം, ജാതി, ജനനതീയതി, പഠിച്ചുകൊണ്ടിരിക്കുന്ന ക്ലാസ്, സ്‌കൂള്‍ മേല്‍വിലാസം, ലഭിച്ച മാര്‍ക്ക്, രക്ഷിതാവിന്റെ പേരും, മേല്‍വിലാസവും, ഫോണ്‍നമ്പര്‍, ജോലി, കുടുംബവാര്‍ഷിക വരുമാനം, എന്നിവ ഉള്‍പ്പെടുത്തി വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, വാര്‍ഷികപരീക്ഷയില്‍ ഓരോ വിഷയത്തിനും നേടിയ ഗ്രേഡ് സംബന്ധിച്ച് ഹെഡ്മാസ്റ്ററുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഈ മാസം 15ന് മുമ്പായി അതാത് ബ്ലോക്ക് പഞ്ചായത്ത്/  മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം.

date