സജ്ജീകരണങ്ങള്‍ വിലയിരുത്തി
ചെറുതോണി ഡാം ഷട്ടര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുറന്നതിനെത്തുടര്‍ന്ന് വെള്ളമൊഴുകുന്ന പുഴയോരത്തെ സജ്ജീകരണങ്ങള്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങിയ സംഘം നേരിട്ടു സന്ദര്‍ശിച്ചുവിലയിരുത്തി. തടിയമ്പാട്, കരിമ്പന്‍, പെരിയാര്‍വാലി ചപ്പാത്തുകളും മുതിരപ്പുഴയാറും പെരിയാറും സംഗമിക്കുന്ന പനങ്കുട്ടിയിലെയും സ്ഥിതിവിശേഷങ്ങള്‍ പരിശോധിച്ചു. വെള്ളം ഒഴുകുന്ന വഴിയില്‍ തടസങ്ങള്‍ അവശേഷിക്കുന്നുണ്ടോ എന്ന് വിലയിരുത്തി. സമീപപ്രദേശത്തെ ജനങ്ങളെ സന്ദര്‍ശിച്ച് പരിഭ്രാന്തി വേണ്ടെന്നും സരുക്ഷയ്്ക്കുള്ള എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു. ഡാം തുറന്നതിനുശേഷമുള്ള ജലവിതാനം ഓരോ മണിക്കൂര്‍ ഇടവിട്ട് പരിശോധിച്ചു. രാത്രി പെട്രാളിങ്. പരീക്ഷണാടിസ്ഥാനത്തില്‍ തുറന്ന ഷട്ടര്‍ ശക്തമായ നീരൊഴുക്ക് തുടരുന്നതിനാല്‍ അടച്ചിട്ടില്ലാത്തതിനാല്‍ രാത്രിയിലും ജാഗ്രത തുടരാന്‍ പോലീസിനും ഫയര്‍ ആന്‍ഡ് റെസ്ക്യൂ സേനയ്ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്
- Log in to post comments