Skip to main content

എറണാകുളം അറിയിപ്പുകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു

കൊച്ചി: എറണാകുളം മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ ഓഫീസ് നവീകരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു. സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് ശേഷം മൂന്നുവരെ ടെന്‍ഡര്‍ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mec.ac.in. ഫോണ്‍ 2577379, 2575370.

 

 

നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വീസിന്റെ ഉണര്‍വ് 2018

കൊച്ചി: നാഷണല്‍ എംപ്ലോയ്‌മെന്റ് സര്‍വ്വീസിന്റെ  നേതൃത്വത്തില്‍ ശരണ്യ, കൈവല്യ, കെസ്‌റു, ജോബ് ക്ലബ് - സ്വയം തൊഴില്‍ സംരംഭകരുടെ ഉല്പന്ന പ്രദര്‍ശനവും വിപണന മേളയും ഈ മാസം 16, 17, 18 തീയതികളില്‍ കാക്കനാട് സിവില്‍ സ്റ്റേഷന്‍ അങ്കണത്തില്‍ പി.ടി.തോമസ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ.അബ്ദുള്‍ മുത്തലിബ് അദ്ധ്യക്ഷത വഹിക്കും. തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.ടി.ഓമന ആദ്യവില്‍പ്പന നിര്‍വഹിക്കും. ജില്ലാ കളക്ടര്‍ കെ മുഹമ്മദ് വൈ സഫീറുള്ള, തൃക്കാക്കര മുനിസിപ്പല്‍   കൗണ്‍സിലര്‍ രഞ്ജിനി ഉണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും.

 

അഗ്രോ സൂപ്പര്‍ ബസാര്‍ ഷോറൂമിന്റെ ഉദ്ഘാടനം

 

കൊച്ചി: കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്റെ നവീകരിച്ച അഗ്രോ സൂപ്പര്‍ ബസാര്‍ ഷോറൂമിന്റെ ഉദ്ഘാടനം കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്.സുനില്‍ കുമാര്‍ നിര്‍വ്വഹിക്കും. തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് ആലുവ അത്താണിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. ഇന്നസെന്റ് എം.പി, റോജി.എം.ജോണ്‍ എം.എല്‍.എ എന്നിവര്‍ പങ്കെടുക്കും.

 

 

കണ്‍ട്രോള്‍ റൂം തുറന്നു

 

കൊച്ചി: വെളളപ്പൊക്ക ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. മൃഗങ്ങള്‍ നഷ്ടപ്പെടുകയോ വിഷമതകള്‍ അനുഭവിക്കുകയോ ചെയ്താല്‍ തൊട്ടടുത്ത മൃഗാശുപത്രിയില്‍ ബന്ധപ്പെടണം. ഫോണ്‍ 2351264, 8848403697, 9447544716.

date