Skip to main content

വടക്കാഞ്ചേരി പെരിയമ്മക്കാവ് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

വടക്കാഞ്ചേരി നഗരസഭയിലെ മുണ്ടത്തിക്കോട് പെരിയമ്മക്കാവ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമായി. 150ഓളം കുടുംബങ്ങൾക്ക് ശുദ്ധജലം എത്തിക്കുന്നതിന് പദ്ധതി വഴി സാധിക്കും. നഗരസഭാപരിധിയിലെ ജല ലഭ്യതയുമായി ബന്ധപ്പെട്ട് സമഗ്രമായ പദ്ധതികളാണ് നഗരസഭ മുന്നോട്ടുവച്ചിട്ടുള്ളത്.

കുടിവെള്ള പദ്ധതി നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പമ്പ് ഹൗസ് പ്രവർത്തനങ്ങൾക്കായി സൗജന്യമായി സ്ഥലംവിട്ടു നൽകിയ കരുമത്തിൽ വിലാസിനി അമ്മയെ വടക്കാഞ്ചേരി നഗരസഭാ ചെയർമാൻ പി എൻ സുരേന്ദ്രൻ അനുമോദിച്ചു. കൗൺസിലർ കെ എൻ പ്രകാശൻ അധ്യക്ഷനായി. കൗൺസിലർമാരായ കെ അജിത്ത് കുമാർ, കെ ഗോപാലകൃഷ്ണൻ, രാജു മാരാത്ത്, പി രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.

date