സൗജന്യ കഥകളി പഠനത്തിന് അപേക്ഷ ക്ഷണിക്കുന്നു
ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ പിഎസ്‌സി അംഗീകൃത ഡിപ്ലോമ കോഴ്സുകളിലേക്കും പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്കും സൗജന്യമായി പഠിക്കുവാൻ അവസരം. കഥകളി - വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുണ്ടി/കോപ്പുപണി എന്നീ വിഷയങ്ങളിലാണ് കോഴ്സുകൾ. ഡിപ്ലോമ കോഴ്സുകളിലേക്ക് കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത ഏഴാം ക്ലാസ് പാസ് ആയിരിക്കണം. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഡിപ്ലോമയോ തത്തുല്യ യോഗ്യത നേടിയവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം.
ആൺകുട്ടികൾക്കാണ് അവസരം. പ്രായപരിധി 18 വയസ്സ്. പട്ടികജാതി പട്ടികവർഗ്ഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന. പരിശീലനവും ഭക്ഷണമൊഴികെയുള്ള താമസസൗകര്യം സൗജന്യമാണ്. പ്രതിമാസം 1500 രൂപ സ്റ്റൈപ്പൻ്റ് ലഭിക്കും. കഥകളി വേഷം വിദ്യാർഥികൾക്ക് സ്റ്റൈപ്പൻ്റിന് പുറമെ സ്കോളർഷിപ്പ് ലഭിക്കും. താല്പര്യമുള്ളവർ രക്ഷിതാവിൻറെ സമ്മതപത്രവും ഫോൺ നമ്പറും അടങ്ങുന്ന അപേക്ഷ തയ്യാറാക്കി സ്വന്തം മേൽവിലാസം എഴുതിയ അഞ്ചു രൂപ സ്റ്റാമ്പ് ഒട്ടിച്ച കവർ അടക്കം മുൻപ് കലാനിലെ ഓഫീസിൽ ലഭിക്കത്തക്ക വിധം അയക്കേണ്ടതാണ്.
അയക്കേണ്ട വിലാസം, സെക്രട്ടറി, ഉണ്ണായി വാര്യർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121. ഫോൺ 0480 2822031
- Log in to post comments