Post Category
മുതിർന്ന പൗരൻമാരുടെ ക്ഷേമം: നിയമസഭാ സമിതി യോഗം 26ന്
മുതിർന്ന പൗരൻമാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഏപ്രിൽ 26ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. ജില്ലയിൽ നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളിൻമേൽ തദ്ദേശ സ്വയംഭരണം, ആരോഗ്യ കുടുംബക്ഷേമം റവന്യൂ, സാമൂഹ്യനീതി, ആയുഷ്, ആഭ്യന്തരം, ജയിൽ, സൈനികക്ഷേമം, എന്നീ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്നും തെളിവെടുപ്പ് നടത്തും. മുതിർന്ന പൗരൻമാർക്കായി ഏർപ്പെടുത്തിയ വിവിധ ക്ഷേമപദ്ധതികളെ കുറിച്ച് ചർച്ച ചെയ്യും. മുതിർന്ന പൗരൻമാരിൽ നിന്നും വയോജന സംഘടനകളിൽ നിന്നും പരാതികൾ സ്വീകരിക്കും. തുടർന്ന് സമിതി കണ്ണൂർ ജില്ലാശുപത്രി സന്ദർശിക്കും. വ്യക്തികൾക്കും സന്നദ്ധ സംഘടനാ പ്രതിനിധികൾക്കും യോഗത്തിൽ ഹാജരായി പരാതി രേഖാമൂലം സമർപ്പിക്കാവുന്നതാണ്.
date
- Log in to post comments