വില്ലേജ് ഓഫീസുകൾ സമ്പൂർണ്ണ ഹൈടെക്കിലേക്ക്
കയ്പമംഗലം മണ്ഡലത്തിലെ വില്ലേജ് ഓഫീസുകൾ സമ്പൂർണ്ണ ഹൈടെക്കിലേക്ക് മാറുന്നു. മണ്ഡലത്തിൽ ഇ-ഓഫീസ് സംവിധാനം നടപ്പിലായി.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 14,98,000 രൂപ അനുവദിച്ച് മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലും കൊടുങ്ങല്ലൂർ താലൂക്ക് ഓഫീസിലേക്കും 24 ലാപ്ടോപ്പുകളുടേയും 13 പ്രിന്ററുകളുടേയും ലഭ്യമാക്കി. ഇവയുടെ വിതരണ ഉദ്ഘാടനം ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ നിർവ്വഹിച്ചു.
റവന്യൂ വകുപ്പിലെ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്രയും വേഗം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് താലൂക്ക്, വില്ലേജ് ഓഫീസുകൾ കമ്പ്യൂട്ടർ വൽക്കരിക്കുന്നതും ഓഫീസുകളുടെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തുന്നതും ചെയ്യുന്നത്.
കൊടുങ്ങല്ലൂർ താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ടി കെ ചന്ദ്രബാബു, ശോഭന രവി, സീനത്ത് ബഷീർ, ബിന്ദു രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റുമാരായ സായിദ മുത്തുക്കോയ തങ്ങൾ, ജയ സുനിൽരാജ്, പ്രസീന റാഫി, ബ്ലോക്ക് മെമ്പർ വത്സമ്മ ടീച്ചർ, കൊടുങ്ങല്ലൂർ തഹസിൽദാർ കെ രേവ, ഭൂരേഖ തഹസിൽദാർ പി കെ രമേശൻ തുടങ്ങിയവർ സംസാരിച്ചു.
- Log in to post comments